Kerala
HomeNews

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

25 Jul 20251 മിനിറ്റ് വായന
തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

 


പത്തനംതിട്ട:തിരുവല്ല മന്നംകരച്ചിറിയൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. തിരുവല്ലയിൽനിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്‌ണനും സുഹൃത്തുക്കളും. മുത്തൂർ കാവുംഭാഗം റോഡിൽവച്ച് നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. അഗ്നിശമനസേന എത്തിയാണ് ഇവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്.

ജയകൃഷ്ണ‌നു പുറമെ അനന്തു, ഐബി എന്നിവരും കാറിലുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഐബിയുടെ (20) നില ഗുരുതരമാണ്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള അനന്തു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക