Kerala
HomeNews

ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷൻ വിതരണം 25 മുതൽ

24 Jul 20251 മിനിറ്റ് വായന
ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷൻ വിതരണം 25 മുതൽ

 


ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ. പെൻഷൻ വിതരണത്തിനായി 99,36,39,900 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി. പെൻഷൻ വിതരണം 31നുള്ളിൽ പൂർത്തിയാക്കണമെന്നും ധനവകുപ്പിന്റെ നിർദേശം ഉണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തു. ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക