Kerala
വടക്കാഞ്ചേരിയിൽ യുവതിയുടെ ആത്മഹത്യ: ഭർത്താവിനു പിന്നാലെ ഭർത്യ മാതാവും അറസ്‌റ്റിൽ
28 Jul 20251 മിനിറ്റ് വായന

വടക്കഞ്ചേരിയിലെ നേഘയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഭർതൃമാതാവ് തോണിപ്പാടം കല്ലിങ്ങൽ വീട് ഇന്ദിര (52)യെ ആലത്തൂർ പൊലീസ് ആണ് അറസ്‌റ്റ് ചെയ്‌തത്. ഭർത്താവ് പ്രദീപ് നേരത്തെ റിമാൻഡിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി സ്വദേശി നേഘ (26) ഭർത്താവ് പ്രദീപിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയിലാണ് കേസ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നേഘയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ‌്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
പിന്നാലെ നേഖയുടെ മരണത്തിൽ പ്രദീപിൻ്റെ പങ്ക് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളെ പ്രദീപ് കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി ആരോപിച്ചിരുന്നു.
മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും നേഘയെ പ്രദീപ് മർദ്ദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.





