Kerala
HomeNews

റോഡിലൂടെ നടന്നുപോയ യുവതിയെ കയറിപ്പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

3 Jul 20251 മിനിറ്റ് വായന
റോഡിലൂടെ നടന്നുപോയ യുവതിയെ കയറിപ്പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

 


കളമശ്ശേരി: റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ തണ്ടേക്കാട് മദകപ്പിള്ളി വീട്ടില്‍ മുഹമ്മദ് അഷാദ് (18), കളമശ്ശേരി ചങ്ങമ്പുഴനഗർ പോട്ടച്ചാല്‍ വാഴയില്‍ വീട്ടില്‍ അഹമ്മദ് ഹലീം (19) എന്നിവരെയാണ് പിടിച്ചത്. കളമശ്ശേരി സോഷ്യല്‍ പള്ളി സൗഹൃദ നഗർ റോഡില്‍ ജൂണ്‍ 30-ന് രാത്രി 7.50-നായിരുന്നു സംഭവം.

കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തില്‍ എസ്‌ഐ രഞ്ജിത്ത്, സിപിഒമാരായ വിനു, ഷാജഹാൻ എന്നിവരാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക