Kerala
HomeNews

മൂത്രനാളിയിൽ 3 മീറ്റർ നീളമുള്ള ഇലക്ട്രിക് വയർ കുത്തിക്കയറ്റി; 25കാരന് തിരുവനന്തപുരത്ത് അപൂർവ ശസ്ത്രക്രിയ

29 Jul 20251 മിനിറ്റ് വായന
മൂത്രനാളിയിൽ 3 മീറ്റർ നീളമുള്ള ഇലക്ട്രിക് വയർ കുത്തിക്കയറ്റി; 25കാരന് തിരുവനന്തപുരത്ത് അപൂർവ ശസ്ത്രക്രിയ

 


തിരുവനന്തപുരം:മൂത്രനാളിയിൽ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ സ്വയം കുത്തിക്കയറ്റി ഇരുപത്തഞ്ചുകാരൻ. അപൂർവ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.

ആശുപത്രിയിലെത്തുമ്പോൾ ഇലക്ട്രിക് വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്തിനാണ് യുവാവ് ഇങ്ങനെ ചെയ്‌തതെന്ന കാരണം അജ്‌ഞാതമാണ്. ഇലക്ട്രിക് വയർ പല കഷണങ്ങളായി മുറിച്ചാണ് യൂറോളജി വിഭാഗത്തിലെ ഡോക്ടർമാർ പുറത്തെടുത്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക