Kerala
വീട്ടുകാർ അറിയാതെ 15കാരിയുടെ മുറിയിൽ 8 ദിവസം ഒളിച്ച് താമസിച്ച് പീഡിപ്പിച്ചു; യുവാവിന് 50 വർഷം തടവ്
29 Jul 20251 മിനിറ്റ് വായന

തിരുവനന്തപുരം:പതിനഞ്ചുകാരിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)ന് 50 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടി തടവ് അനുഭവിക്കണം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
2021 സെപ്റ്റംബർ 6 നാണ് കേസിന് ആസ്‌പദമായ സംഭവം. പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയ സുജിത്ത് കുട്ടിയുടെ വീട്ടിലെത്തി ഏട്ടു ദിവസം താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ മുറിയിലാണ് സുജിത്ത് ഒളിച്ചിരുന്നത്. പെൺകുട്ടിയുടെ വസ്ത്രങ്ങളാണ് ഇയാൾ ധരിച്ചിരുന്നത്.





