Kerala
HomeNews

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണു; 5 പേര്‍ക്ക് പരിക്ക്‌

26 Jul 20251 മിനിറ്റ് വായന
 കാസര്‍കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണു; 5 പേര്‍ക്ക് പരിക്ക്‌


കാസർകോട്: ബസ്സിന് മുകളിൽ മരം പൊട്ടി വീണ് അഞ്ചോളം പേർക്ക് പരിക്ക് .കാസർഗോഡ് ജില്ലയിലെ കൊന്നക്കാട് നിന്നും അടുക്കം വഴി കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു മലബാർ ബസിന്റെ ഗ്ലാസിന് മുകളിലേക്കാണ് അടുക്കത്തിനും ഇടത്തോടിനും ഇടയിൽ കായക്കുന്ന് വച്ച് മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണത്.



മുൻ സീറ്റിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ പരപ്പ കാരുണ്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക