അനിശ്ചിതകാല ബസ് സമരം ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ഇന്ന് ചര്‍ച്ച നടത്തും. ഈമാസം 22 മുതല്‍ അനിശ്ചിതകാല സമരംപ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചര്‍ച്ച നടത്തുന്നത്.വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ്കൂടിക്കാഴ്ച. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍അടക്കം ഉന്നയിച്ചാണ് സ്വകാര്യ ബസുകള്‍ പണി മുടക്കിലേക്ക് കടക്കാന്‍ തീരുമാനിച്ചത്.
ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ദീര്‍ഘ ദൂര ബസുകളുടെയും പെര്‍മിറ്റുകള്‍കൃത്യമായി പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക,ബസ് തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ഈ മാസം എട്ടിന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രി ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.





