Kerala
HomeNews

സ്വർണം കുതിപ്പ് തുടങ്ങി? ഇന്നും മുന്നോട്ട് തന്നെ...

12 Jul 20251 മിനിറ്റ് വായന
സ്വർണം കുതിപ്പ് തുടങ്ങി? ഇന്നും മുന്നോട്ട് തന്നെ...

 


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഇന്ന് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവന് 520 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്റെ വില 73120 രൂപയായി ഉയർന്നു. 9140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന് 72600 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയുമാണ് വർധിച്ചത്. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്. അതാണ് ഇന്ന് ഭേദിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക