Kerala
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയില്‍ കുടുങ്ങി
6 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.നാട്ടുകാർ വിവരമറിയിച്ചതിന് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവർ സ്ഥലത്തെത്തിയശേഷമേ കൂട്ടില്‍ കുടുങ്ങിയത് ആളെക്കൊല്ലി കടുവ തന്നെയാണോ എന്ന് സ്ഥിരീകരിക്കൂ.
മേയ് 15നാണ് കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്ബില്‍ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേല്‍ ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്.
ഇതിന് തൊട്ടുപിന്നാലെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ 53-ാം ദിവസം മാത്രമാണ് കടുവയെ പിടികൂടാനായത്.





