Kerala
HomeNews

റെയിൽവേ സ്റ്റേഷനിലും ട്രാക്കിലും വെച്ച് റീലെടുക്കുന്നത് ഇനി നിയമവിരുദ്ധം: പിഴയും ശിക്ഷയും ഉറപ്പ്

25 Jul 20251 മിനിറ്റ് വായന
റെയിൽവേ സ്റ്റേഷനിലും ട്രാക്കിലും വെച്ച് റീലെടുക്കുന്നത് ഇനി നിയമവിരുദ്ധം: പിഴയും ശിക്ഷയും ഉറപ്പ്

 


                                                      

റീല്‍സ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റുളളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കില്‍ റെയില്‍വേയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി അറസ്റ്റുചെയ്യുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച് മൊബൈല്‍ ഫോണുകളില്‍ വീഡിയോ എടുക്കാന്‍ അനുമതിയില്ല. ഫോട്ടോയെടുക്കാന്‍ മാത്രമാണ് അനുവാദമുളളത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ പൊലീസിനെയും റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറകളിലൂടെയും റെയില്‍വേ അധികൃതര്‍ സ്‌റ്റേഷനുകള്‍ നിരീക്ഷിക്കുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക