Kerala
HomeNews

സര്‍വീസിനിടയില്‍ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോള്‍ കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

12 Jul 20251 മിനിറ്റ് വായന
സര്‍വീസിനിടയില്‍ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോള്‍ കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കെഎസ്‌ആർടിസിയില്‍ സദാചാര സസ്‌പെൻഷൻ. സർവീസിനിടയില്‍ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു എന്നാരോപിച്ച്‌ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നല്‍കിയ പരാതിയെ തുടർന്നാണ് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്.

പരാതി ലഭിച്ചപ്പോൾ കെഎസ്‌ആർടിസി നടത്തിയ വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് നടപടി. സർവീസിനിടയില്‍ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും വനിതാ കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്ന് സസ്‌പെൻഷൻ ഉത്തരവില്‍ പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക