Kerala
കിലോയ്ക്ക് 33 രൂപ; കാര്‍ഡുടമകള്‍ക്ക് സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ്
2 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം. നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. 45 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്.
കെ റൈസും പച്ചരിയുമായി 10 കിലോ നൽകിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയിൽ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്‌ക്ക് 42–-47 നിരക്കിൽ പൊതുവിപണിയിൽനിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സർക്കാർ 33 രൂപക്ക് വിതരണം ചെയ്യുന്നത്. കിലോയ്‌ക്ക് 35–-37 രൂപയ്‌ക്ക് വാങ്ങുന്ന പച്ചരി 29 രൂപയ്‌ക്കാണ് സപ്ലൈകോ വഴി നൽകുന്നത്.





