Kerala
വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍; അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതില്‍ വിഷമമെന്ന് ആത്മഹത്യാക്കുറിപ്പ്
21 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതില്‍ വിഷമിച്ചാണ് തൂങ്ങി മരിക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.പിറവന്തൂർ ചേകം സ്വദേശി മനുവിൻ്റെയും രജ്ജുവിൻ്റെയും മകള്‍ നിസിമോള്‍ ആണ് മരിച്ചത്. പുന്നല ഗവണ്‍മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളില്‍ പ്ലസ്ടു വിദ്യാർഥിയായിരുന്നു.
നിസിമോള്‍ പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അച്ഛനും അമ്മയും പിരിഞ്ഞത്. അച്ഛൻ്റെ രക്ഷാകർത്താക്കള്‍ക്കൊപ്പമാണ് പിന്നീട് കുട്ടി താമസിച്ച് വന്നത്. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ രെസിമോൻ ആണ് സഹോദരൻ.





