Kerala
HomeNews

ശബരിമലയില്‍ പൂജകള്‍ക്കായി നാളെ നട തുറക്കും; നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13

10 Jul 20251 മിനിറ്റ് വായന
ശബരിമലയില്‍ പൂജകള്‍ക്കായി നാളെ നട തുറക്കും; നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13

 


ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന്( കൊല്ലവര്‍ഷം 1200 മിഥുനം 29). ജൂലൈ 13ന് പകല്‍ 11 നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠാ കര്‍മ്മം നടക്കുക.

പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി നാളെ നട തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ശുദ്ധിക്രിയകള്‍ ആരംഭിക്കും.

ജൂലൈ 12ന് പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകള്‍ നടക്കും. പ്രതിഷ്ഠാ ദിനമായ ജൂലൈ 13ന് രാവിലെ ഗണപതി ഹോമം, ശൈയ്യയില്‍ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രതിഷ്ഠാ കര്‍മ്മം നടക്കുക. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മ്മിക്കുന്നത്.

നിലവിലുള്ള നവഗ്രഹ ശ്രീകോവില്‍ കൂടുതല്‍ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്‌നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മ്മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ ജൂലൈ 13 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക