Kerala
പത്തനംതിട്ടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു. രണ്ട് പേര് കുടുങ്ങി കിടക്കുന്നു
7 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു. ഓപ്പറേറ്ററും സഹായിയും ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി.
ജാര്‍ഖണ്ഡ് സ്വദേശികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
ഇന്ന് ഉച്ചക്ക് പാറകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി ചെയ്യുമ്ബോഴാണ് വലിയ പാറകള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെയും ആളുകളെ പുറത്തെടുക്കാന്‍ സാധിച്ചില്ല.





