Kerala
വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കും: ഈ ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടായേക്കും
17 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ ഉണ്ടായേക്കും. വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ അലർട്ടും നിലനിൽക്കുന്നുണ്ട്.
രാജസ്ഥാനിന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാല ജാഗ്രത നിർദേശവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ മേഖലകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.





