Kerala
HomeNews

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

5 Jul 20251 മിനിറ്റ് വായന
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

 


കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലും നാളെ എറണാകുളം,തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു

മഹാരാഷ്ട്ര തീരം മുതല്‍ കർണാടക തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്നു മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. തിങ്കളാഴ്ച വരെ കേരളത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക