Kerala
HomeNews

സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിൻവലിച്ചു; ഓറ‍ഞ്ച് അലര്‍ട്ട് തുടരും

20 Jul 20251 മിനിറ്റ് വായന
സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിൻവലിച്ചു; ഓറ‍ഞ്ച് അലര്‍ട്ട് തുടരും

 



തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പില്‍ രാത്രി വീണ്ടും മാറ്റും. കഴിഞ്ഞ ദിവസങ്ങളില്‍ കലിതുള്ളി പെയ്ത അതിതീവ്ര മഴക്ക് ശമനമായെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.ഇത് പ്രകാരം സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചു. നേരത്തെ ഇന്നത്തെ റെഡ് അലർട്ട് പിൻവലിച്ചിരുന്നെങ്കിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മുന്നറിയിപ്പിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഒരു ജില്ലയിലും നിലവില്‍ റെഡ് അലർട്ട് ഇല്ലെന്നത് ആശ്വാസമാണ്. എന്നാല്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറ‍ഞ്ച് അലർട്ട് വിവിധ ജില്ലകളില്‍ തുടരുന്നുണ്ട്. ഇന്നും നാളെയും 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ അതിശക്ത മഴ തുടരുമെന്ന് സാരം. മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക