Kerala
HomeNews

പൂഴി മാഫിയ സംഘങ്ങൾക്ക് വാട്ട്സാപ്പ് വഴി റെയ്ഡ് വിവരം ചോർത്തി ; ആറ് പോലീസുകാർക്ക് സസ്പെൻഷൻ

31 Jul 20251 മിനിറ്റ് വായന
പൂഴി മാഫിയ സംഘങ്ങൾക്ക് വാട്ട്സാപ്പ് വഴി റെയ്ഡ് വിവരം ചോർത്തി ; ആറ് പോലീസുകാർക്ക് സസ്പെൻഷൻ

 


കാസർകോട്:പൂഴി മാഫിയ സംഘങ്ങൾക്ക് ഒത്താശ ചെയ്‌ത ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്.ഐയും സംഘവും റെയിഡിനിറങ്ങുമ്പോൾ വാട്‌സാപ്പ് വഴി വിവരം നൽകിയ കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെ‌ൻ്റ് ചെയ്‌ത്. 

കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എം. അബദുൽസലാം, എ.കെ.വിനോദ് കുമാർ, കെ.വി. ലിനീഷ് സിവിൽ പൊലീസ് ഓഫീസർമാരായ എ.എം.മനു, എം.കെ.അനൂപ്,ഡ്രൈവർ വി.എം. കൃഷ്ണപ്രസാദ് എന്നിവരെയാണ് സസ്പെന്റ് ചെയ്‌തത്‌. കുമ്പള പൊലീസ് അതിർത്തിയിൽ പൂഴികടത്ത് വ്യാപകമാണ്. ഇവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമ്പോഴാണ് പൂഴി മാഫിയ സംഘം പൊലീസുകാരെ കൊണ്ട് തന്നെ വിവരം ചോർത്തിയത്. എസ്. ഐ പരിശോധനക്കിറങ്ങുമ്പോൾ പലപ്പോഴായി ഡ്യൂട്ടിയിലുള്ള പൊലീസുകാർ മാറി മാറി വിവരം വാട്‌സാപ്പ് വഴിയും ഫോൺ കോൾ വഴിയും പൂഴി സംഘങ്ങൾക്ക് നൽകുകയായിരുന്നു. ഇത് വഴി പൂഴി മാഫിയ സംഘം പലപ്പോഴും രക്ഷപെട്ടു. വേലി തന്നെ വിള തിന്നുന്നതായി ഒരാഴ്‌ച മുൻപാണ് കണ്ടെത്തിയത് തുടർന്ന് പോലീസുകാരെ നിരീക്ഷിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക