Kerala
HomeNews

ആശങ്കയായി പേവിഷ മരണങ്ങൾ

5 Jul 20251 മിനിറ്റ് വായന
ആശങ്കയായി പേവിഷ മരണങ്ങൾ

 


സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍.ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന്ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധസ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍.കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ വിഷയത്തില്‍കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ്ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്.ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ട്.

ഈ മാസം വെറും അഞ്ച് ദിവസമായപ്പോള്‍ രണ്ട് മരണങ്ങള്‍പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ്എടുത്തിരുന്നു എന്നതാണ് അറിയാന്‍ കഴിയുന്നത്.മരിച്ചതില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക