Kerala
സ്വകാര്യ ബസ് സമരം: അധിക സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി
8 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം : ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ കെഎസ്‌ആർടിസി അധിക സർവീസുകള്‍ നടത്തും.യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകള്‍ ക്രമീകരിക്കണം.
ഇതു സംബന്ധിച്ച് എല്ലാ യൂണിറ്റധികാരികള്‍ക്കും ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ ജി.പി.പ്രദീപ് കുമാർ നിർദേശം നല്‍കി. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് അവധി നല്‍കരുതെന്നും ഓഫീസർമാർ യൂണിറ്റുകളിലുണ്ടാകണമെന്നും നിർദേശമുണ്ട്.
നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവൻ ബസുകളും സർവീസിന് യോഗ്യമാക്കി ഓപ്പറേറ്റ് ചെയ്യണം. ആശുപത്രികള്‍, എയർപോർട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസുകള്‍ നടത്തണം.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണല്‍ ഷെഡ്യൂളുകളോ ട്രിപ്പുകളോ ക്രമീകരിക്കാമെന്നും ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ പറഞ്ഞു.





