Kerala
HomeNews

കൊച്ചിയില്‍ ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ സര്‍വീസ് ഇന്നുമുതല്‍; ഉദ്ഘാടനം വൈകുന്നേരം അഞ്ചിന്

15 Jul 20251 മിനിറ്റ് വായന
കൊച്ചിയില്‍ ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ സര്‍വീസ് ഇന്നുമുതല്‍; ഉദ്ഘാടനം വൈകുന്നേരം അഞ്ചിന്

 


ചാത്തന്നൂർ: കെഎസ്‌ആർടിസി തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളില്‍ ആരംഭിച്ച ഡബിള്‍ ഡെക്കർ സർവീസുകള്‍ വ്യവസായ നഗരമായ കൊച്ചിയിലും.ഇന്നു വൈകുന്നേരം അഞ്ചിന് കെഎസ്‌ആർടിസി ജെട്ടി സ്റ്റാൻഡില്‍ വ്യവസായ മന്ത്രി പി. രാജീവ് കൊച്ചി ഡബിള്‍ ഡെക്കർ സർവീസ് ഉദ്ഘാടനം നിർവഹിക്കും.

കൊച്ചി ടൂറിസം വികസനത്തിന് മറ്റൊരു നാഴികക്കല്ലായി മാറുന്ന ഈ യാത്രയില്‍ കൊച്ചിയുടെ നഗര ഹൃദയത്തിലൂടെ ഡബിള്‍ ഡക്കറിന്‍റെ ഓപ്പണ്‍ ഡെക്കില്‍ ഇരുന്ന് നഗര സൗന്ദര്യം യാത്രികർക്ക് ആസ്വദിക്കുവാൻ കഴിയും.

എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിന്നു പുറപ്പെട്ട് തേവര, അവന്യൂ വാക്ക് വെ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം പള്ളി, ഹൈക്കോർട്ട് വഴി എറണാകുളത്ത് 7.40 ന് എത്തിച്ചേരുന്ന വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കില്‍ ആളൊന്നിന് 300 രൂപയും, താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക