Kerala
HomeNews

സംസ്ഥാനത്ത് വീണ്ടും നിപ? 38കാരിക്ക് പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു

3 Jul 20251 മിനിറ്റ് വായന
സംസ്ഥാനത്ത് വീണ്ടും നിപ? 38കാരിക്ക് പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു

 


പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ ആണ് രോഗലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.

യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല. സമ്പ‍ർക്ക പട്ടികയിൽ വന്നവരെ കൂടെ ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക