Kerala
ഇനിയൊരു അപകടമുണ്ടാകരുത്', ഒടുവിൽ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്; സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ നിർദ്ദേശം നൽകി വൈദ്യുതി മന്ത്രി
19 Jul 20251 മിനിറ്റ് വായന

തിരുവനന്തപുരം: കൊല്ലത്തെ സ്കൂൾ വിദ്യാർഥി മിഥുൻ്റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർദ്ദേശം നൽകി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
അടുത്തകാലത്ത് നടന്ന വിവിധ വൈദ്യുതി അപകടങ്ങളുടെ കാരണങ്ങൾ പരിശോധിച്ചതിൽ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന വീഴ്ച കൂടാതെ നടത്തി ഉചിത പരിഹാര നടപടികൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്ന് കാണുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് വൈദ്യുതി അപകടങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നതും ഗുണപ്രദമായിരിക്കുമെന്ന് 1999 കരുതുന്നതായി മന്ത്രി വിവരിച്ചു.
സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിന് കെ എസ് ഇ ബിയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനർജി മാനേജ്മെന്റ് സെന്റർ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.





