Kerala
ബസിൽ യാത്രക്കാരന്റെ നഗ്നതാപ്രദർശനം; ദൃശ്യം പകർത്തി യുവതി, അന്വേഷണം
29 Jul 20251 മിനിറ്റ് വായന

കൊല്ലം:കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദർശനം. കൊട്ടിയത്തുനിന്നു കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്കു ദുരനുഭവമുണ്ടായത്. യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈൽഫോണിൽ പകർത്തി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്നലെ രാത്രി 10.45-ഓടെയായിരുന്നു സംഭവം. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണു സംഭവമുണ്ടായത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





