Kerala
HomeNews

സംസ്ഥാനത്ത് കനത്ത മഴ തുടരും: ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

18 Jul 20251 മിനിറ്റ് വായന
 സംസ്ഥാനത്ത് കനത്ത മഴ തുടരും: ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്


സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇടുക്കി മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഉത്തർപ്രദേശിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാലാണ് സംസ്ഥാന മഴ തുടരുന്നത്. മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്.

നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ ശനി പുലർച്ചെ 2.30 മുതല്‍ രാത്രി 8.30 വരെ 2.9 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക