Kerala
ഇന്നും സ്വര്‍ണ വില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു
25 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണം ഒരു പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 73,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 9,210 രൂപയായി. ഇന്നലെ പവന് ആയിരം രൂപ കുറഞ്ഞിരുന്നു. ഇതോടെ, രണ്ട് ദിവസം കൊണ്ട് 1360 രൂപയുടെ കുറവുണ്ടായി.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പവന് 1600 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ബുധനാഴ്ചയിലെ പവന് 75,040 രൂപയെന്ന നിരക്കാണ് ഈ മാസത്തെ ഉയര്‍ന്ന വില. ജൂലൈ ഒന്‍പതിലെ 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.





