Kerala
പൊന്ന് എടുക്കാൻ പ്ലാനുണ്ടോ ? ഇന്നത്തെ സ്വർണവില അറിയാതെ വാങ്ങാൻ പോയാൽ വലിയ നഷ്ടം
21 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ആർത്തുപെയ്യുന്ന മഴയിൽ സ്വർണവിലയും തണുക്കുമെന്ന് വിചാരിച്ചവർക്ക് തെറ്റി. ഇന്ന് സ്വർണവിലയിൽ ഉണ്ടായത് താഴ്ചയാണ്, പക്ഷേ ഗ്രാമിന് വെറും ഒരു രൂപ മാത്രം.. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവിലയിൽ വർധനവാണുണ്ടായത്. എന്നാൽ ഗ്രാമിന് 9,170 രൂപ ആയിരുന്ന സ്വർണവില ഒരു രൂപ കുറഞ്ഞ് 9,169 രൂപയായി. പവന് ഇന്നലെ നൽകേണ്ടത് 73,360 രൂപ ആയിരുന്നുവെങ്കിൽ ഇന്ന് 73,352 രൂപയാണ് നൽകേണ്ടത്.
സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ് തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.





