Kerala
HomeNews

കാക്കകൂട്ടില്‍ നിന്നും കിട്ടിയ സ്വര്‍ണം ഉടമസ്‌ഥനെ തിരിച്ചേല്‍പ്പിച്ചു

15 Jul 20251 മിനിറ്റ് വായന
കാക്കകൂട്ടില്‍ നിന്നും കിട്ടിയ സ്വര്‍ണം ഉടമസ്‌ഥനെ തിരിച്ചേല്‍പ്പിച്ചു

 


മരത്തില്‍ കയറിയപ്പോള്‍ കാക്ക കൂട്ടില്‍ കണ്ടെത്തിയ സ്വര്‍ണ്ണ വള ഉടമസ്‌ഥനെ കണ്ടെത്തി തിരിച്ചു നല്‍കി യുവാവ്‌ മാതൃകയായി.തൃക്കലങ്ങോട്‌ ചെറുപള്ളി സ്വദേശി ചെറുപാലക്കല്‍ അന്‍വര്‍ സാദത്തിനാണ്‌ വള ലഭിച്ചത്‌.

തെങ്ങു കയറ്റക്കാരനായ അന്‍വര്‍ സാദത്ത്‌ മാങ്ങ പറിക്കാനായി മരത്തില്‍ കയറിയപ്പോഴാണ്‌ കാക്ക കൂട്ടില്‍ നിന്നും സ്വര്‍ണ്ണ വള ലഭിച്ചത്‌. ഇക്കഴിഞ്ഞ മെയ്‌ മാസത്തില്‍ ലഭിച്ച വളയുടെ ഉടമയെ കണ്ടെത്താനായി ഇദ്ദേഹം പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ തൃക്കലങ്ങോട്‌ പൊതുജന വായനശാല ആന്റ്‌ ഗ്രന്ഥാലയത്തി ലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. വായനശാല സെക്രട്ടറി ഇ.വി. ബാബുരാജ്‌ വിവരം നോട്ടീസ്‌ ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തി. വായനശാലയിലെത്തിയ ഒരു വ്യക്‌തിയാണ്‌ വിവരം വളയുടെ ഉടമസ്‌ഥരായ വെടിയംകുന്ന്‌ സുരേഷ്‌-രുഗ്മിണി ദമ്ബതിമാരെ അറിയിച്ചത്‌. മൂന്ന്‌ വര്‍ഷം മുമ്ബ്‌ കുഞ്ഞിനെ കുളിപ്പിക്കാനായി വള ഊരി മുറ്റത്തു വെച്ചതായിരുന്നു. കാക്ക കൊത്തിക്കൊണ്ടുപോയതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയില്‍ നിന്നും വാങ്ങിയ 12.26 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വള തൂക്കി നോക്കിയതില്‍ 12.10ഗ്രാമായി കുറഞ്ഞിട്ടുണ്ട്‌. ദമ്ബതിമാര്‍ വളയുടെ ബില്ലും ഫോട്ടോയും കാണിച്ചതോടെ അന്‍വര്‍ വായനശാല ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ തിരിച്ചു നല്‍കുകയായിരുന്നു. കാക്ക കൊത്തി മുറിച്ചിട്ടുണ്ടെങ്കിലും സ്വര്‍ണ്ണത്തിന്റെ നിലവിലെ വിലയാലോചിച്ച്‌ ഏറെ സന്തോഷത്തോടെയാണ്‌ ദമ്ബതികള്‍ മടങ്ങിയത്‌.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക