Kerala
HomeNews

സുംബാ വിവാദത്തിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അധ്യാപകനെ സസ്പെൻഡ് ചെയ്തു

3 Jul 20251 മിനിറ്റ് വായന
സുംബാ വിവാദത്തിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അധ്യാപകനെ സസ്പെൻഡ് ചെയ്തു

 



സുംബാ വിവാദത്തിൽ സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. ടിഎഎം യുപി സ്കൂളിലെ അധ്യാപകൻ ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കി. സൂംബ ‍ഡാൻസിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചതുകൊണ്ടാണ് ഈ നടപടി. 24 മണിക്കൂറിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും വകുപ്പ് ഉത്തരവിട്ടു.

അഷ്റഫ് സമൂഹ മാധ്യമങ്ങളിൽ സ‌ർക്കാരിനേയും വകുപ്പിനേയും അധിക്ഷേപിക്കും വിധം പോസ്റ്റ് ചെയ്തുവെന്നാണ് വിദ്യാഭ്യായ വകുപ്പിന്റെ പരാമർശം. ലഹരിക്കെതിരെ സൂംബ ഡാൻസ് കളിപ്പിക്കണമെന്ന നിർദ്ദേശത്തിൽ താൻ വിട്ടുനിൽക്കുന്നുവെന്നും തന്റെ മകനെ പങ്കെടുപ്പിക്കില്ലെന്നും ടി കെ അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന ഏത് നടപടിയും താൻ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക