Kerala
HomeNews

വിവാഹ മോചനക്കേസ്: പങ്കാളിയുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

14 Jul 20251 മിനിറ്റ് വായന
വിവാഹ മോചനക്കേസ്: പങ്കാളിയുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

 


വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് - ഹരിയാന ഹെെക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പുതിയ വിധി. ഇത് മൗലികാവകാശ ലംഘനമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അതിനാൽ കുടുംബ കോടതിയിൽ ഇത് തെളിവായി സ്വീകാര്യമല്ലെന്നുമാണ് പഞ്ചാബ് - ഹരിയാന ഹെെക്കോടതി വിധിച്ചിരുന്നത്. മൗലികാവകാശ ലംഘനത്തിന്റെ പേരിൽ തെളിവ് മാറ്റി നിർത്താനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. വിവാഹമോചനക്കേസുകളിൽ തെളിവ് ശേഖരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കാണ് ഈ വിധിയിലൂടെ വിരമമിട്ടിരിക്കുന്നത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക