Kerala
HomeNews

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില ലിറ്ററിന് 400 രൂപയ്ക്ക് മുകളില്‍, തേങ്ങയുടെ വിലയും കൂടി

12 Jul 20251 മിനിറ്റ് വായന
തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില ലിറ്ററിന് 400 രൂപയ്ക്ക് മുകളില്‍, തേങ്ങയുടെ വിലയും കൂടി

 


സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വെളിച്ചെണ്ണ വില.ചില്ലറ വില്‍പന ലിറ്ററിന് 450 രൂപ വരെ ഉയര്‍ന്നു.മൊത്തവില്‍പന ലിറ്ററിന് 400 രൂപയോളമെത്തി.ഇതോടെ ഓണവിപണിയില്‍ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാന്‍ സാധ്യതയെന്നാണ് വ്യാപാരികള്‍ വിലയിരുത്തുന്നത്. കൊപ്ര ക്ഷാമം രൂക്ഷമെന്നും വ്യാപാരികള്‍ പറയുന്നു.അതേസമയം, വില ഉയര്‍ന്നതോടെ കേരളത്തിലുള്‍പ്പെടെപലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന്കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ്  വർധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി.ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണവിതരണം ചെയ്യുമെന്ന് കേരഫെഡ് വ്യക്തമാക്കിയിരുന്നു. ഇതിന്റെശുപാര്‍ശ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്നുംകേരഫെഡ് പറഞ്ഞിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക