Kerala
നടപ്പാതയിലൂടെ നടന്നുപോയ പെണ്‍കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
24 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം: നാലാഞ്ചിറയില്‍ നടപ്പാതയിലൂടെ നടന്നുപോയ പെണ്‍കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. രാവിലെ ട്യൂഷന് പോയ രണ്ടു പെണ്‍കുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു.ടെക്നോപാർക്ക് ജീവനക്കാരനാണ് ബൈക്കോടിച്ചത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവവത്തില്‍ മണ്ണന്തല പോലീസ് കേസെടുത്തു. ബൈക്ക് യാത്രികന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





