Kerala
തൃശൂരിൽ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന്റെ ദേഹത്തിലൂടെ ബസ് കയറി; ദാരുണാന്ത്യം
19 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തൃശൂര്‍: തൃശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് വീണ യുവാവ് മരിച്ചു. ബൈക്ക് വെട്ടിച്ചപ്പോൾ ബസ് കയറിയാണ് യുവാവ് മരിച്ചത്. എൽത്തുരുത്ത് സ്വദേശി എബൽ (24 )ആണ് മരിച്ചത്.അയ്യന്തോള്‍ ജംങ്ഷനിലാണ് അപകടം നടന്നത്. ഈ മാസം നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്.





