Kerala
HomeNews

പുതുക്കിയ കീം റാങ്ക് ലിസ്‌റ്റ്: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്ക് അലോട്‌മെന്റ് നടപടികൾ ആരംഭിച്ചു

11 Jul 20251 മിനിറ്റ് വായന
പുതുക്കിയ കീം റാങ്ക് ലിസ്‌റ്റ്: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്ക് അലോട്‌മെന്റ് നടപടികൾ ആരംഭിച്ചു

പുതുക്കിയ കീംറാങ്ക് ലിസ്റ്റ‌് പ്രകാരം സംസ്‌ഥാനത്തെ എൻജിനീയറിങ് കോഴ്‌സുകളിലേക്ക് 2025-26 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്‌മെൻ്റ് നടപടികൾ സർക്കാർ ആരംഭിച്ചു.

പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർഥികൾക്ക് 16ന് രാവിലെ 11 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഓപ്ഷനുകൾ റജിസ്‌റ്റർ ചെയ്യാം.

ആദ്യ അലോട്മെന്റ് പട്ടിക 18ന് പുറത്തിറക്കും.



കോഴ്സു‌കളിലേയ്ക്ക് ഓൺലൈൻ ഓപ്ഷനുകൾ സർക്കാർ/എയ്‌ഡഡ്/സ്വയംഭരണ എയ്‌ഡഡ്/സർക്കാർ കോസ്‌റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനീയറിങ് കോളജുകളിലേക്കാണ് ഈ ഘട്ടത്തിൽ ക്ഷണിക്കുന്നത്. ഓപ്ഷനുകൾ റജിസ്‌റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്മെന്റിനു പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുള്ള ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കില്ല.

പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനീയറിങ് കോഴ്സു‌കളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം പരിശോധിക്കുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക