Kerala
ചെർക്കള നാലാം മൈലിൽ സാരിയിൽ ഊഞ്ഞാല്‍കെട്ടി ആടുന്നതിനിടയില്‍ കഴുത്തില്‍ കുരുങ്ങി 12കാരൻ മരിച്ചു
22 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസറഗോഡ് : ആന്ധ്രപ്രദേശ് സ്വദേശിയായ മസ്താന്റെ മകനായ 12 വയസ്കാരനാണ് ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങിമരണപ്പെട്ടത്,ചെങ്കള നാലാം മൈലിൽ കോട്ടേഴ്സിലാണ് സംഭവം.
വളരെക്കാലം മുമ്പു സംസ്ഥാനത്തെത്തിയ ഈ കുടുംബം പലജില്ലകളിലും താമസിച്ചു കൂലിപ്പണിയെടുത്താണ് കൂടുംബം പുലര്‍ത്തുന്നതെന്നു പറയുന്നു. ആറുമാസം മുമ്പാണ് നാലാംമൈലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിച്ചത്. മസ്താന്‍ ജോലിതേടി വീട്ടില്‍നിന്നു പോയതായിരുന്നു. മാതാവ് നസ്രീന്‍ കടയില്‍ പോയ നേരത്തായിരുന്നു സംഭവമെന്നു പറയുന്നു. തസ്ലീന്‍, മെഹസാബ് എന്നിവരാണ് ഉമ്മര്‍ ഫാറൂഖിന്റെ സഹോദരങ്ങള്‍.
ഇന്ന് ഉച്ചക്ക് 12 മണിക്ക് വലിയ മൂല ജുമുഅ മസ്ജിദിൽ മയ്യിത്ത് നിസ്കാരവും സംസ്കരണവും നടക്കും.





