Kerala
ഹെല്‍മെറ്റിന്‍റെ ഉള്ളില്‍നിന്ന് യുവതിക്കു പാമ്പ് കടിയേറ്റു
19 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസർഗോഡ്: വീട്ടുവരാന്തയില്‍ സൂക്ഷിച്ച ഹെല്‍മെറ്റിനുള്ളില്‍നിന്നു യുവതിക്ക് പാമ്പ് കടിയേറ്റു. കളനാട്ടെ ഷാഫിയുടെ ഭാര്യ മുംതാസിനാണ് (35) കടിയേറ്റത്.
വിഷമില്ലാത്ത പാമ്പാണെന്നു കണ്ടെത്തിയതിനാല്‍ അപകടഭീതി ഒഴിവായി. ഇന്നലെ രാവിലെ ഷാഫിക്കൊപ്പം ബൈക്കില്‍ പോകാനിറങ്ങിയ ഹയർ സെക്കൻഡറി വിദ്യാർഥിയായ മകനു ഹെല്‍മെറ്റ് എടുത്തുകൊടുക്കുന്നതിനിടെ കൈയിലാണു കടിയേറ്റത്.





