Kerala
വാട്സ്ആപ്പ് ലോട്ടറി തരംഗമാവുന്നു-കേരളാലോട്ടറി വില്‍പ്പന ഇടിഞ്ഞു.
3 Jun 20251 മിനിറ്റ് വായന

തളിപ്പറമ്പ്: വാട്സ്ആപ്പ് ലോട്ടറി വ്യാപകമാവുന്നു, കേരളാ ലോട്ടറിയുടെ വില്‍പ്പന ഇടിഞ്ഞു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാന ലോട്ടറിക്ക് 50 രൂപയായി വില വര്‍ദ്ധിപ്പിക്കുകയും സമ്മാനങ്ങള്‍ കുറയുകയും ചെയ്തതോടെയാണ് എഴുത്ത്ലോട്ടറിയുടെ ഡിജിറ്റല്‍ പതിപ്പായ വാട്സ്ആപ്പ് ലോട്ടറി വ്യാപകമായത്.
എഴുത്ത്ലോട്ടറി നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടികള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതിയ രീതിയിലേക്ക് തിരിഞ്ഞെതെന്നാണ് വിവരം.കേരളാ ലോട്ടറി ഏജന്റുമാര്‍ തന്നെയാണ് പുതിയ വാട്സആപ്പ് ലോട്ടറിയും കൂടുതലായി നടത്തുന്നത്.
ഒരു ക്രേളാ ലോട്ടറിയുടെ 50 രൂപക്ക് 5 നമ്പര്‍ എടുക്കാം എന്നതാണ് ഇതിന്റെ മേന്മയായി പറയുന്നത്.ആളുകള്‍ക്ക് താല്പര്യമുള്ള 3 അക്കനമ്പറുകള് നിര്ദ്ദേശിക്കുന്ന് വാട്സ്ആപ്പിലേക്ക് അയച്ചുകൊടുക്കാം.
ഇത് എത്രവേണമെങ്കിലും എഴുതി കൊടുക്കാം. ഒരു നമ്പറിന് 10 രൂപയാണ് ഗൂഗിള്‍പേ വഴി അടക്കേണ്ടത്.






