Kerala
നടപടികൾ കടുപ്പിച്ച് വാട്ടർ അതോറിറ്റി; യഥാസമയം ബിൽ അടക്കാത്ത ഗാർഹിക ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കും
19 Jun 20251 മിനിറ്റ് വായന

തിരുവനന്തപുരം: നടപടികൾ കടുപ്പിച്ച് വാട്ടർ അതോറിറ്റി. വരുമാന ചോർച്ച മൂലം ജല അതോറിറ്റി കുടിശ്ശിക പിരിവ് ഊർജിതമാക്കിയിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളുടെയടക്കം കുടിശ്ശിക പിരിവിൽ ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. യഥാസമയം ബിൽ അടക്കാത്ത ഗാർഹിക ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കുടിശ്ശികയുടെ പേരിൽ മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം വിച്ഛേദിച്ചത് 1,22,967 കണക്ഷനുകളാണ്. മീറ്റർ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് 14,458 കണക്ഷനുകളും വിച്ഛേദിച്ചു.





