Kerala
HomeNews

ജാഗ്രതാ നിർദേശം

16 Jun 20251 മിനിറ്റ് വായന
ജാഗ്രതാ നിർദേശം

 



കണ്ണൂർ: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ്, മോശം കാലാവസ്ഥ എന്നിവയ്ക്ക് സാധ്യതയുണ്ട്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 19 വരെ മീൻ പിടിത്തത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് 16 രാത്രി 8.30 വരെ മൂന്ന് മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 


വളപട്ടണം മുതൽ ന്യൂമാഹി വരെ 16-ന് പുലർച്ചെ 5.30 മുതൽ രാത്രി 8.30 വരെ പ്രത്യേക ജാഗ്രത ആവശ്യമാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക