Kerala
HomeNews

വി എസിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

26 Jun 20251 മിനിറ്റ് വായന
വി എസിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

 


മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പട്ടം എസ് യൂ ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വി എസിന്റെ ആരോഗ്യനിലയെ പറ്റി 11.30 ന് ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വിവരങ്ങൾ.

മെഡിക്കൽ ബുള്ളറ്റിൻ,


പട്ടം എസ് യൂ ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ്റെ നില മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ശ്രമിച്ചുവരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക