Kerala
ട്രോളിങ് നിരോധനം; ബോട്ടുകൾ തീരത്തടുപ്പിച്ചുതുടങ്ങി
7 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ട്രോളിങ് നിരോധനത്തിന്റെ മുന്നോടിയായി മീൻപിടിത്ത ബോട്ടുകൾ തീരത്തടുപ്പിച്ചുതുടങ്ങി. ജൂൺ ഒൻപത് മുതൽ ജൂലായ് 31 വരെ 52 ദിവസമാണ് നിരോധനം. ഈ കാലയളവിൽ വലിയ ബോട്ടുകൾ കടലിലിറങ്ങില്ല. അഴീക്കൽ തീരത്ത് മീൻപിടിക്കുന്ന 189 ബോട്ടുകൾ ഉണ്ട്. മാട്ടൂൽ, തലശ്ശേരി (തലായി), ഏട്ടിക്കുളം, മാപ്പിള ബേ എന്നിവിടങ്ങളിലെ ബോട്ടുകളും തീരമണഞ്ഞു.
പരമ്പരാഗത ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച ബോട്ടുകൾ കടലിലിറങ്ങും. അവർക്ക് വിലക്കില്ല. അഴീക്കൽ തീരത്തെ പുറംനാട്ടുകളിലെ ബോട്ടുകൾ തീരം വിട്ടു. ചിലത് അറ്റകുറ്റപ്പണിയിലാണ്. പരമ്പരാഗത തൊഴിലാളികൾ വല റിപ്പയർചെയ്യുന്ന തിരക്കിലാണ്. 20-ഉം 30-ഉം ലക്ഷം മുടക്കി വാങ്ങിയ വലകൾ കഴിഞ്ഞ വർഷം കടൽമാക്രി നശിപ്പിച്ചിരുന്നു. ഇത്തവണ മാക്രിശല്യം ഉണ്ടായില്ല.





