Kerala
പച്ചക്കറി കടയിലെ പഴക്കുലയിൽ പതുങ്ങിയിരുന്ന പാമ്പ് കടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം
21 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴക്കുലയിൽ പതുങ്ങിയിരുന്ന പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചെറുവട്ടൂർ കൊച്ചുമുഹമ്മദാണ് (65) മരിച്ചത്. ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിലുള്ള തന്റെ പച്ചക്കറി കടയ്ക്കുള്ളിലെ വാഴപ്പഴക്കുലയിൽ കയറിക്കൂടിയ പാമ്പാണ് വ്യാപാരിയെ കടിച്ചത്.
പഴക്കുല ഉയർത്തി കമ്പിയിൽ തൂക്കിയിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ച്‌ചയായി ചികിത്സയിലായിരുന്നു അദ്ദഹം.





