ഭീഷണിപ്പെടുത്തി, ജാതീയമായും മാനസികമായും അധിക്ഷേപിച്ചു: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ...

ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണനുമെതിരെ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ. ജോലിക്ക് കയറിയിട്ട് ഒരു വർഷമായി, കസ്റ്റമേഴ്സിന്റെ പേയ്മെന്റ് നിങ്ങളുടെ അക്കൗണ്ടിൽ വാങ്ങിച്ചാൽ മതിയെന്ന് ദിയ തന്നെയാണ് പറഞ്ഞതെന്നും ജീവനക്കാർ പറഞ്ഞു. ടാക്സ് ഇഷ്യൂ ഉള്ളത് കൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത്.
ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നും. മൂന്നു പേരെയും ഫോണിൽ വിളിച്ച് ചീത്ത വിളിച്ചുവെന്നും വനിതാജീവനക്കാർ പറഞ്ഞു. വിഷയം നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനമെന്നും ജീവനക്കാർ അറിയിച്ചു.
പൈസ കൊണ്ടുവന്നാൽ തിരികെ വിടാം എന്ന് പറഞ്ഞാണ് ഞങ്ങളെ തട്ടിക്കൊണ്ടു പോയത്. രണ്ടു വാഹനങ്ങളിലായിട്ടായിരുന്നു തട്ടിക്കൊണ്ടു പോയത്. അവിടെ ഒരു പൊലീസുണ്ടായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കണ്ടയാൾ പൊലീസല്ലെന്ന് മനസിലായത്.
ദിയ ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നും ജീവനക്കാർ പറഞ്ഞു. എട്ട് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപയാണ് ഭീഷണിപ്പെടുത്തി വാങ്ങിയത്. ഇവരിൽ നിന്നും ജാതീയമായ അധിക്ഷേപവും കേട്ടുവെന്നും ജീവനക്കാർ പറഞ്ഞു. നിങ്ങൾ മുക്കുവത്തികൾ അല്ലേ? ഐഫോൺ ഉപയോഗിക്കാൻ എന്ത് യോഗ്യത ഉള്ളവരാണെന്നൊക്കെ ചോദിച്ച് മാനസികമായും ജാതീയമായും അധിക്ഷേപിച്ചുവെന്നും ജീവനക്കാർ പറഞ്ഞു.





