Kerala
സി.സി.ടി.വി മൂടിയിട്ട് കള്ളൻ; കോഴിക്കോട്ട് വീട്ടില്‍നിന്ന് കവര്‍ന്നത് 18 പവൻ, വീട്ടമ്മ ധരിച്ച ആഭരണവും കവര്‍ന്നു
3 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴിക്കോട്: പുറമേരിയില്‍ വീട്ടില്‍നിന്ന് 18 പവന്റെ സ്വർണാഭരണങ്ങള്‍ കവർന്നു. പുറമേരി ടൗണ്‍ പരിസരത്തെ കുന്നുമ്മല്‍ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടമ്മയുടെ കാലില്‍ ധരിച്ചിരുന്ന സ്വർണാഭരണം ഉള്‍പ്പെടെ കവർന്നതായാണ് പരാതി.
മുൻവശത്തെ ജനവാതില്‍ കുത്തിത്തുറന്ന് താക്കോല്‍ കൈവശപ്പെടുത്തിയാണ് കള്ളൻ വീടിനകത്ത് കടന്നത്. വീട്ടിലെ സിസിടിവി ക്യാമറ തുണികൊണ്ട് മറച്ചിരുന്നു. ക്യാമറ മറയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്
പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകൻ പുലർച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഇതോടെയാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. നാദാപുരം ഇൻസ്പെക്ടർ ശ്യാംരാജ് നായരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു





