Kerala
HomeNews

അഹമ്മദാബാദ് ദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സംസ്‌കാരം നാളെ

23 Jun 20251 മിനിറ്റ് വായന
അഹമ്മദാബാദ് ദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സംസ്‌കാരം നാളെ

 


അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ മരിച്ച മലയാളിയായ രഞ്ജിതയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം വൈകിട്ടോടെ വീട്ടുവളപ്പില്‍ നടക്കും. അപകടം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക