Kerala
HomeNews

പാരസെറ്റമോളില്‍ നിന്ന് കമ്പി കഷ്ണം കിട്ടിയ സംഭവം,ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു

19 Jun 20251 മിനിറ്റ് വായന
പാരസെറ്റമോളില്‍ നിന്ന് കമ്പി കഷ്ണം കിട്ടിയ സംഭവം,ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു

 

കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെമകനായി വാങ്ങിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.പാലക്കാട് പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയസംഭവത്തില്‍ മണ്ണാര്‍ക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഫാര്‍മസിസ്റ്റിന്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്.

 ഡിഎംഒയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൊഴിരേഖപ്പെടുത്താനെത്തിയത്.കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പകുതി ഗുളിക കഴിക്കാന്‍ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്പി കണ്ടതെന്നുമായിരുന്നു കുടുംബം പറഞ്ഞത്.മരുന്ന് കമ്പനിക്കെതിരെ പരാതി നല്‍കാനിരിക്കുകയാണ് കുടുംബം.അതേസമയം നടന്നത് വലിയ അനാസ്ഥയാണെന്നുംസര്‍ക്കാരിന്റെ കീഴിലുള്ള കെഎംസിഎല്‍ എന്ന കമ്പനിയാണ് മരുന്ന് നിര്‍മ്മിക്കുന്നതെന്നും നഗരസഭ ചെയര്‍മാന്‍ ഇന്നലെ പറഞ്ഞിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക