Kerala
HomeNews

മഞ്ചേശ്വരത്ത് മകന്‍ അമ്മയെ ചുട്ടുകൊന്നു

26 Jun 20251 മിനിറ്റ് വായന
മഞ്ചേശ്വരത്ത് മകന്‍ അമ്മയെ ചുട്ടുകൊന്നു

 


കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മകന്‍ അമ്മയെ ചുട്ടുകൊന്നു.വോര്‍ക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്.അയല്‍വാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെല്‍വിന്‍ ഒളിവില്‍ ആണ്. എന്തിനാണ് അക്രമം നടത്തിയത്എന്നതില്‍ വ്യക്തത വന്നിട്ടില്ല.ഇന്ന് പുലര്‍ച്ചെയാണ് അക്രമം ഉണ്ടായത്. അയല്‍വാസിഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമ്മയ്ക്ക് പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ്പൊലീസ് അറിയിച്ചത്.

വീട്ടില്‍ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യംആക്രമം നടത്തിയത്. അമ്മയും മകനും മാത്രമായിരുന്നുവീട്ടില്‍ ഉണ്ടായിരുന്നത്. പ്രതിയുടെ മറ്റൊരു സഹോദരന്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു. പ്രതി കെട്ടിട നിര്‍മാണതൊഴിലാളിയാണ് എന്നാണ് പൊലീസ് പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക