Kerala
HomeNews

കര്‍ഷകരുടെ ശ്രദ്ധയ്‌ക്ക്: കിസാന്‍ സമ്മാന്‍ പദ്ധതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

4 Jun 20251 മിനിറ്റ് വായന
കര്‍ഷകരുടെ ശ്രദ്ധയ്‌ക്ക്: കിസാന്‍ സമ്മാന്‍ പദ്ധതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

 


കര്‍ഷകരെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പിഎം കിസാന്‍ സമ്മാന്‍ പദ്ധതിയുടെ മറവിലാണ് തട്ടിപ്പ്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് 14 ലക്ഷം രൂപയോളം നഷ്ടമായതായാണ് വിവരം.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് മാത്രം പതിനഞ്ചോളം പരാതികളാണ് ലഭിച്ചത്. 2018 മുതല്‍ പിഎം കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.

പിഎം കിസാന്‍ പദ്ധതിയെക്കുറിച്ച് വിവരിക്കുന്ന സന്ദേശത്തിനൊപ്പം എപികെ ഫയല്‍ കൂടി അയച്ചാണ് തട്ടിപ്പ്. ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ശബ്ദ സന്ദേശം. ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉടന്‍ എസ്എംഎസ് അനുമതി നല്‍കാന്‍ നിര്‍ദേശം വരും.

ഇത് നല്‍കുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും പണം പിന്‍വലിക്കപ്പെടുകയും ചെയ്യും. ഇത്തരം സന്ദേശം ലഭിച്ചാല്‍ 1930 എന്ന നമ്പറിലോ സൈബര്‍ പോലീസിനെയോ വിവരം അറിയിക്കണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക